Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pa

ഓ​പ്പ​റേ​ഷ​ൻ സൈ ​ഹ​ണ്ട്‌; അ​റ​സ്റ്റി​ലാ​യ​വ​രി​ൽ എം​പി​യു​ടെ പി​എ​യും

തൃ​ശൂ​ര്‍: സൈ​ബ​ര്‍ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന‌​ട​പ്പി​ലാ​ക്കി​യ ഓ​പ്പ​റേ​ഷ​ൻ സൈ ​ഹ​ണ്ടി​ൽ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ എം​പി​യു​ടെ പി​എ​യും. വി.​കെ.​ഹാ​രീ​സ്‌ ബീ​രാ​ൻ എം​പി​യു​ടെ പി​എ വാ​ഴ​ക്കു​ളം സ്വ​ദേ​ശി ഹ​സ​ൻ അ​ന​സ് (25) ആ​ണ്‌ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്‌.

എം​പി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി ആ​റ് മാ​സം മു​മ്പാ​ണ്‌ ഇ​യാ​ൾ നി​യ​മി​ത​നാ​യ​ത്‌. എം​എ​സ്എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ്‌ ഹ​സ​ൻ അ​ന​സ്‌. ഇ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് 1,70,000 രൂ​പ വ​ന്നി​ട്ടു​ള്ള​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.

ഈ ​അ​ക്ക‍ൗ​ണ്ട്‌ വ​ഴി ചെ​ക്ക് ഉ​പ​യോ​ഗി​ച്ചും അ​ല്ലാ​തെ​യും പ​ണം ഇ​യാ​ൾ പി​ൻ​വ​ലി​ച്ചി​രു​ന്നു. ഓ​പ്പ​റേ​ഷ​ൻ സൈ ​ഹ​ണ്ടി​ൽ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ലാ​കു​മെ​ന്നും അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു.

പ്ര​തി​ക​ളാ​യ വി​ദ്യാ​ർ​ഥി​ളെ നി​യ​ന്ത്രി​ച്ചി​രു​ന്ന പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി​ക്കാ​യു​ള്ള തെ​ര​ച്ചി​ലി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. ത​ട്ടി​പ്പ് പ​ണം എ​ത്തി​യി​രു​ന്ന​ത് കോ​ള​ജ് വി​ദ്യാ​ർ​ഥി​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണെ​ന്ന വി​വ​ര​വും പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.

 

Latest News

Up